Saturday, 17th May 2025
May 17, 2025

റിയാസിന്റേത് വിവാഹമല്ല വ്യഭിചാരമെന്ന് ലീഗ് നേതാവ്

  • December 10, 2021 11:50 am

  • 0

പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുസ്ലിം ലീ​ഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി.

മുഹമ്മദ് റിയാസും മുഖ്യമന്ത്രിപിണറായി വിജയന്റെ മകള്‍ വീണയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചാണ് ലീ​ഗ് നേതാവിന്റെ അധിക്ഷേപം.

റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നും അബ്ദുറഹ്മാന്‍ കല്ലായി പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടുന്നതിനെതിരെ മുസ്ലിം ലീ​ഗ് കോഴിക്കോട് ബീച്ചില്‍ വെച്ച്‌ നടത്തിയ വഖഫ് സംരക്ഷണ റാലിയിലായിരുന്നു അഹ്ദുറഹ്മാന്‍ കല്ലായിയുടെ വിവാദ പ്രസ്താവന. ലൈം​ഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ഇയാള്‍ പ്രസം​ഗത്തില്‍ സംസാരിച്ചു.

അബ്ദുറഹ്മാന്‍ കല്ലായി പറഞ്ഞത്,

മുന്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ.. ഇത് വിവാഹമാണോ വ്യഭിചാരമാണ്. അത് വിളിച്ചു പറയാന്‍ ചങ്കൂറ്റം വേണം. തന്റേടവും വേണം. സിഎച്ച്‌ മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ പ്രകടിപ്പിക്കണം.

സ്വവര്‍​ഗ രതിക്ക് നിയമപ്രാബല്യം കൊണ്ട് വരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അവരുടെ പ്രകടന പത്രികയില്‍ അതിനെക്കുറിച്ച്‌ പറയുന്നുണ്ട്. ഈ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലും അവരത് പറഞ്ഞു. ഭാര്യക്കും ഭര്‍ത്താവിനും ഉഭയസമ്മത പ്രകാരം ആരുമായും ലൈം​ഗികബന്ധത്തിലേര്‍പ്പെടാമെന്ന് കോടതി ഒരു നിരീക്ഷണം നടത്തിയല്ലോ. സുപ്രീംകോടതിയുടെ നിരീക്ഷണത്തെ ആദ്യം സ്വാ​ഗതം ചെയ്തത് ഡിവൈഎഫ്‌ഐയാണ്. കമ്മ്യൂണിസ്റ്റുകാരെ പിന്തുണയ്ക്കുന്നവര്‍ അത് കൂടി ഓര്‍ക്കണം.

ഞങ്ങളിലില്ല ഹൈന്ദ്ര രക്തം. ഞങ്ങളിലില്ല ക്രൈസ്തവ രക്തം, ഞങ്ങളിലില്ല ക്രൈസ്തവ രക്തം എന്ന് പറഞ്ഞാല്‍ തന്നെ ഇസ്ലാമില്‍ നിന്ന് പുറത്താൈണ്. ഇഎംഎസും എകെജിയും ഇല്ലാത്ത സ്വര്‍​ഗം വേണ്ട എന്ന് പറയുന്നവരെയും കണ്ടിട്ടുണ്ട്. അങ്ങനെ പറയുന്നവര്‍ കാഫിറുകളാണ്. പിന്നെ നിന്റെ കൊച്ചാപ്പയ്ക്കും നിന്നെ രക്ഷപ്പെടുത്താന്‍ കഴിയില്ല. ലീ​ഗ് എന്നും സമുദായത്തിനൊപ്പം നിന്ന പാര്‍ട്ടിയാണ്. ആയിരം പിണറായി വിജയന്‍മാര്‍ ഒരുമിച്ച്‌ ശ്രമിച്ചാലും മുസ്ലിം ലീ​ഗിന്റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ലഅബ്ദുറഹ്മാന്‍ കല്ലായി പറഞ്ഞു. ലീ​ഗ് നേതാവിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.