Saturday, 17th May 2025
May 17, 2025

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേരളം നിലപാട് മാറ്റിയിട്ടില്ല;റോഷി അഗസ്റ്റിന്‍

  • December 10, 2021 11:05 am

  • 0

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേരളം നിലപാട് മാറ്റിയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.

നിയന്ത്രിതമായി വെള്ളം തുറന്നു വിടുന്നത് നിയന്ത്രിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

ഇതിനായി ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി യോഗം ചേരാത്ത കാര്യവും സുപ്രീം കോടതിയെ അറിയിച്ചെന്ന് മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാമിലുള്ള നിയന്ത്രണം വേണമെന്നത് നഷ്ട പരിഹാരത്തേക്കാള്‍ വലുതാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോഴും തനിക്കെതിരെ പ്രചാരണം നടത്തുന്നുണ്ട്.

കായിക താരങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഒപ്പം താനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അണക്കെട്ട് രാത്രിയില്‍ തുറന്നു വിട്ടപ്പോള്‍ പെരിയാര്‍ തീരത്തെ ജനങ്ങള്‍ക്ക് ഒപ്പം താനും ഉണ്ടായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.