Saturday, 17th May 2025
May 17, 2025

സര്‍ക്കാര്‍ ജോലി ലഭിക്കണം; സെക്രട്ടേറിയറ്റിന് മുന്നില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച്‌ കായിക താരങ്ങള്‍

  • December 8, 2021 1:10 pm

  • 0

തിരുവനന്തപുരം: അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി ലഭിക്കണ മെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമയം ചെയ്യുന്ന കായിക താരങ്ങള്‍ തലമുണ്ഡനം ചെയ്ത്‌ പ്രതിഷേധിച്ചു.

നിയമനം ലഭിക്കുന്നത് സംബന്ധിച്ച്‌ അനുകൂലമായ ഒരു തീരുമാനങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ദേശീയ മത്സരങ്ങളില്‍ അടക്കം പങ്കെടുത്ത 71 ഓളം കായിക താരങ്ങള്‍ കഴിഞ്ഞ എട്ട് ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരത്തിലാണ്.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും അനുകൂല തീരുമാനം ഉണ്ടാകാതിരുന്നതോടെയാണ് കായിക താരങ്ങള്‍ പ്രതിഷേധം കടുപ്പിച്ചത്.

കഴിഞ്ഞ ദിവസം ചര്‍ച്ചയ്ക്കായി പോയെങ്കിലും മന്ത്രിയെ കാണാനാകാതെ കായിക താരങ്ങള്‍ക്ക് മടങ്ങി.വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് കായിക മന്ത്രി നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇതുവരെ ചര്‍ച്ച നടന്നിട്ടില്ലയെന്നും സമരക്കാര്‍ പറയുന്നു.