
സന്ദീപ് വധക്കേസ്; ഫോൺ കോൾ തന്റേത് തന്നെയെന്ന് സമ്മതിച്ച് വിഷ്ണു
December 8, 2021 11:11 am
0
തിരുവല്ല: പെരിങ്ങര സി പി എം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുന്നു. പുറത്തുവന്ന ഫോൺ സംഭാഷണം തന്റെതാണെന്ന് കേസിലെ അഞ്ചാം പ്രതി വിഷ്ണു സമ്മതിച്ചു.
അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളില്‍ ഏറ്റവും നിർണായകമാണ് വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണം.സന്ദീപിന്റെ കഴുത്തിൽ വെട്ടിയത് താനാണെന്നും, മൂന്ന് പേർ മാത്രം ജയിലിൽ പോകുമെന്നും ഫോൺ സംഭാഷണത്തിൽ വിഷ്ണു സുഹൃത്തിനോട് പറയുന്നുണ്ട്.ചങ്ങനാശ്ശേരി സ്വദേശിയായ മിഥുനിനെ പറ്റിയും പരാമര്‍ശമുണ്ടായിരുന്നു. ഇയാളും ക്രിമിനല്‍ കേസുകളിലെ പ്രതി ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഫോൺ സംഭാഷണത്തിന്റെ ശാസ്ത്രീയ പരിശോധനാഫലം ഇതുവരെ അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല.അതേസമയം വിഷ്ണുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വടിവാൾ അടക്കമുള്ള മാരക ആയുധങ്ങൾ പിടിച്ചെടുത്തു.