Saturday, 17th May 2025
May 17, 2025

മോഡലുകളുടെ മരണം: പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കും

  • December 7, 2021 12:56 pm

  • 0

കൊച്ചി: മോഡലുകളുടെ അപകടമരണത്തില്‍ അറസ്റ്റിലായ സൈജു തങ്കച്ചന്‍റെ ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കും.

ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ആറ് മാസം വരെ മുടിയിലും നഖത്തിലും അതിന്‍റെ അംശമുണ്ടാവും. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് തെളിയിക്കാനാണ് നഖവും മുടിയും പരിശോധിക്കുന്നത്.

കേസ് തെളിയിക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ ആവശ്യമാണ്. ലഹരി പാര്‍ട്ടിയുടെ വീഡിയോയും സൈജുവിന്‍റെ മൊഴിയുമാണ് പൊലീസിന്‍റെ പക്കലുള്ളത്. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ മുടിയും നഖവും വിധേയരാക്കാന്‍ തീരുമാനിച്ചത്.

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഫോര്‍ട്ട് കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഫ്ലാറ്റുകളിലും റിസോര്‍ട്ടുകളിലും ലഹരിപ്പാര്‍ട്ടികള്‍ നടന്നെന്ന സൈജുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസും എക്സൈസും സംഘങ്ങളായി തിരിഞ്ഞ് കൊച്ചിയിലെ വിവിധിയടങ്ങളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.