Saturday, 17th May 2025
May 17, 2025

സ്‌കൂളിലെ ടോയ്‌ല‌റ്റ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; പിണറായിയിൽ അദ്ധ്യാപകനെതിരെ കേസ്

  • December 1, 2021 4:14 pm

  • 0

കണ്ണൂർ: സ്‌കൂളിൽ പെൺകുട്ടികളുടെ ടോയ്‌ല‌റ്റ് ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയെന്ന പരാതിയിൽ അദ്ധ്യാപകനെതിരെ പോക്‌സോ കേസ്. കണ്ണൂർ പിണറായിയിൽ കോട്ടപ്പള‌ളി സ്വദേശി നൗഷാദിനെതിരെയാണ് കേസെടുത്തത്.

ഇക്കഴിഞ്ഞ നവംബർ 29നാണ് സ്‌കൂളിലെ അദ്ധ്യാപകനായ ഇയാൾ ടോയ്‌ല‌റ്റിന് സമീപം നിന്നുകൊണ്ട് ദൃശ്യങ്ങൾ പകർത്തിയത്. സംഭവം അന്വേഷിച്ച പൊലീസ് ഇയാൾക്കെതിരെ പോക്‌സോ കേസ് എടുക്കുകയായിരുന്നു.