
പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ നടപടി; അഞ്ച് സി.പി.എം. നേതാക്കള്‍ അറസ്റ്റില്‍……
December 1, 2021 3:43 pm
0
കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസില്‍ അഞ്ച് സി.പി.എം. പ്രാദേശിക നേതാക്കളെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറി അടക്കം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളെയും ബുധനാഴ്ച എറണാകുളം സി.ജെ.എം. കോടതിയില്‍ ഹാജരാക്കും.
2019 ഫെബ്രുവരി 17-നാണ് കാസര്‍കോട് പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസില്‍ സി.പി.എം. ഏരിയ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും ഉള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ച് സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതിയാണ് കേസ് സി.ബി.ഐ.യ്ക്ക് വിട്ടത്. ഇത് സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു.