
ദത്ത് വിവാദം; അനുപമയ്ക്ക് ഇന്ന് കുഞ്ഞിനെ ലഭിച്ചേക്കും
November 24, 2021 1:01 pm
0
തിരുവനന്തപുരം: ഡി എൻ എ പരിശോധനാ ഫലം അനുകൂലമായതോടെ അനുപമയ്ക്ക് ഇന്ന് കുഞ്ഞിനെ ലഭിച്ചേക്കും. കുട്ടി അനുപമയുടേതാണെന്ന റിപ്പോർട്ട് സി ഡബ്ല്യൂ സി ഇന്ന് കുടുംബ കോടതിയിൽ സമർപ്പിക്കും.
കോടതി അനുമതി നൽകിയാർ അധികൃതർ ഇന്ന് തന്നെ കുഞ്ഞിനെ കൈമാറും. കുട്ടിയെ വിട്ടുനൽകുന്നതിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുമെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജുഖാൻ അറിയിച്ചു.
രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലെ പരിശോധനയിൽ അനുപമയുടെയും ഭർത്താവ് അജിത്തിന്റെയും കുഞ്ഞിന്റെയും രക്ത സാമ്പിളുകളുടെ ഫലം പോസിറ്റീവാണെന്ന് ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സ്ഥിരീകരിച്ചത്. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെയും കുടുംബ കോടതിയുടെയും നിർദേശ പ്രകാരമാണ് ഡി എൻ എ പരിശോധന നടത്തിയത്.