Saturday, 17th May 2025
May 17, 2025

മോഫിയയുടെ ആത്മഹത്യ; ഭർത്താവും കുടുംബവും പിടിയിൽ

  • November 24, 2021 11:06 am

  • 0

കൊച്ചി: ആലുവയിൽ നിയമ വിദ്യാർത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത കേസിൽ പ്രതികൾ പിടിയിൽ. മോഫിയയുടെ ഭർത്താവ് സുഹൈൽ, ഇയാളുടെ പിതാവ് യുസൂഫ്, മാതാവ് റുഖിയ എന്നിവരാണ് പിടിയിലായത്. പ്രതികൾ കോതമംഗലത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.

ഇന്ന് പുലർച്ചെയാണ് സുഹൈലും കുടുംബവും പൊലീസിന്റെ പിടിയിലായത്. ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഉച്ചയോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. വൈകിട്ട് കോടതിയിൽ ഹാജരാക്കും.

അതേസമയം മോഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്ന സി ഐ സുധീറിനെതിരെ കൂടുതൽ നടപടികൾ ഉണ്ടായേക്കും. ഗാർഹിക പീഡനത്തിനെതിരെ പരാതി നൽകാൻ എത്തിയ മോഫിയയോട് സി ഐ മോശമായി പെരുമാറിയെന്നാണ് ആരോപണം. മോഫിയയുടെ പരാതി പരിഗണിച്ച സമയത്ത് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ സംഭവിച്ച കാര്യങ്ങളിൽ അന്വേഷണ സംഘം ഇന്ന് വ്യക്തത വരുത്തും.