Saturday, 17th May 2025
May 17, 2025

അടുത്ത അഞ്ച് ദിവസം കേരളത്തില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്

  • November 22, 2021 4:17 pm

  • 0

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബര്‍ 25, 26 ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. മധ്യകിഴക്കന്‍ അറബിക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദവും നിലനില്‍ക്കുന്നുണ്ട്.

നവംബര്‍ 22 മുതല്‍ നവംബര്‍ 25 വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍അതിനോട്‌ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50  കി.മീ വരെ വേഗതയിലും ചിലവസരങ്ങളില്‍  60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റുണ്ടായേക്കാംമേല്‍ പറഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട്

25-11-2021 വ്യാഴാഴ്ച: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി.

26-11-2021 വെള്ളിയാഴ്ചതിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്

ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.