Saturday, 17th May 2025
May 17, 2025

പാലക്കാട്ടെ ആർഎസ്എസ് നേതാവിന്റെ കൊലപാതകം: മൂന്നുപേര്‍ കസ്റ്റഡയിൽ

  • November 22, 2021 1:00 pm

  • 0

പാലക്കാട്: മമ്പറത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടക്കയം സ്വദേശി സുബൈർ, നെന്മാറ സ്വദേശി സലാം, ഇസ്ഹാഖ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ആദ്യം സുബൈറിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മറ്റു രണ്ടു പേരെ സുബൈറിന്റെ റൂമിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.

അതേസമംയ കസ്റ്റഡിയിൽ എടുത്തവർക്ക് കേസുമായി എന്താണ് ബന്ധം എന്ന കാര്യത്തിൽ പോലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. ഇവർ പ്രതികളുമായി അടുത്ത ബന്ധമുള്ളവരാണോ അതോ കൃത്യത്തിൽ നേരിട്ട് പങ്കുള്ളവരാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇവരെ പാലക്കാട്ട് കൊണ്ട് വന്ന് ചോദ്യം ചെയ്തു വരികയാണ്.

ആര്‍.എസ്.എസ്. തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ മമ്പറത്ത് ഒരുസംഘം ആളുകള്‍ പട്ടാപ്പകല്‍ ഭാര്യയുടെ മുന്നില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പാലക്കാട്തൃശ്ശൂര്‍ ദേശീയപാതയ്ക്കടുത്ത് കിണാശ്ശേരി മമ്പറത്തുവെച്ചാണ് സംഭവം. 15 വെട്ടാണ് ശരീരത്തിലുടനീളമുള്ളമുണ്ടായിരുന്നത്.