
ഭൂമി ഇടപാട് ആരോപണം; നമ്ബി നാരായണനെതിരായ ഹര്‍ജി തള്ളി
November 15, 2021 1:07 pm
0
കൊച്ചി: നമ്ബി നാരായണനെതിരായി മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എസ് വിജയന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസന്വേഷണത്തെ സ്വാധീനിക്കാന്‍ സി ബി ഐ മുന്‍ ജോയിന്റ് ഡയറക്‌ടര്‍ രാജേന്ദ്ര നാഥ് കൗല്‍, ഡി വൈ എസ് പി ഹരിവത്സന്‍ എന്നിവര്‍ക്ക് നമ്ബി നാരായാണന്‍ തമിഴ്‌നാട്ടില്‍ ഭൂമി നല്‍കിയെന്നാണ് എസ് വിജയന്റെ ആരോപണം.
അതേസമയം, ഭൂമി വാങ്ങി നല്‍കിയെന്ന് തെളിയിക്കാന്‍ സാധിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ വിജയന് സാധിച്ചില്ല. രേഖകളില്ലാത്തതിനാലാണ് വിജയന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. നേരത്തെ വിചാരണ കോടതി തള്ളിയ കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു വിജയന്‍.
പണവും ഭൂമിയും നല്‍കി നമ്ബി നാരയണന്‍ സിബിഐ, ഐ ബി ഉദ്യോഗസ്ഥരെ സ്വാധീനിച്ചതിനെ തുടര്‍ന്നാണ് ചാരക്കേസിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്നായിരുന്നു എസ് വിജയന്റെ ആരോപണം. ഐ എസ് ആര്‍ ഒ ചാരക്കേസ് കാലത്ത് പേട്ട സി ഐയായിരുന്നു വിജയന്‍.