Friday, 16th May 2025
May 16, 2025

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന തീയതിയില്‍ മാറ്റാം : എട്ടാം ക്ലാസുകാര്‍ക്ക് തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കും

  • November 5, 2021 4:36 pm

  • 0

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ടാം തരത്തിലെ(eighth grade) വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍( class).തിങ്കഴാഴ്ച മുതല്‍ ആരംഭിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍(Director of General Education) ഇതു സംബന്ധിച്ച ശുപാര്‍ശ സര്‍ക്കാറിന് സമര്‍പ്പിച്ചു. നേരത്തെ നവംബര്‍ 15 ന് ക്ലാസുകള്‍ ആരംഭിക്കാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വെ പന്ത്രണ്ടിന് നടക്കുന്ന സാഹചര്യത്തിലാണ് ക്ലാസുകള്‍ നേര്‍ത്തെ ആരംഭിക്കുവാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. 3,5,8 ക്ലാസുകളിലെ കുട്ടികളെ കേന്ദ്രികരിച്ചാണ് സര്‍വേ നടക്കുക.

സംസ്ഥാനത്തെ കോവിഡ് സാഹചര്യവും കൂടി പരിഗണിച്ചാണ് തിങ്കളാഴ്ച ക്ലാസുകള്‍ ആരംഭിക്കാന്‍ആലോചിക്കുന്നത്. 9, പ്ലസ് ക്ലാസുകള്‍ക്ക് മുന്‍നിശ്ചിയിച്ചത് പോലെ നവംബര്‍ 15ന് തന്നെ തുറക്കും.