
വെയിറ്റിംഗ് ഷെഡിലേക്ക് ബസ് പാഞ്ഞുകയറി; അഞ്ച് കുട്ടികള്‍ക്ക് പരിക്ക്, ഒരാള്‍ ഗുരുതരാവസ്ഥയില്‍
November 3, 2021 11:49 am
0
ആര്യനാട് : ആര്യനാട് നിന്നും കുറ്റിച്ചലിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് വെയിറ്റിംഗ് ഷെഡിലിടിച്ച് വിദ്യാര്‍ത്ഥികളുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്.
ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 8.45 ന് ആര്യനാട് ചെറുമഞ്ചലിലാണ് സംഭവം നടന്നത്. ബസ് പിന്നിലേക്കെടുത്തതാണ് അപകട കാരണം. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രാവിലെ സ്‌കൂളിലേക്ക് പോകാനായി ബസ് കാത്തു നിന്ന കുട്ടികളാണ് അപകടത്തില്‍ പെട്ടത്. സോമന്‍നായര്‍ (65), വൃന്ദ (15), മിഥുന്‍(14), നിത്യ (13), ഗൗരിനന്ദന (18), വൈശാഖ് (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബസ് യാത്രക്കാരനായിരുന്ന സോമന്‍നായരുടേതാണ് ഗുരുതര പരിക്ക്. ബസ് വളവ് തിരിഞ്ഞു വരുന്നതിനിടയിലാണ് അപകടമുണ്ടായത്. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.