
ഇന്ധനവില ഇന്നും കൂട്ടി; കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവ്
November 1, 2021 10:07 am
0
തിരുവനന്തപുരം: പതിവുപോലെ ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവാണിത്.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 112 രൂപ 25 പൈസയും, ഡീസലിന് 105 രൂപ 94 പൈസയുമായി.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 109 രൂപ 78 പൈസയും ഡീസലിന് 103 രൂപ 65 പൈസയുമാണ് ഇന്നത്തെ വില. ഇന്നലെ പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയും കൂട്ടിയിരുന്നു.