
തിരുവനന്തപുരത്ത് പ്രവാസിയുടെ ഭാര്യ കാമുകനൊപ്പം നാടുവിട്ടു, നവവധു പോയത് ആഭരണങ്ങളും കൊണ്ട്
October 29, 2021 3:51 pm
0
തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം ഇരുപത്തിമൂന്നുകാരി കാമുകനൊപ്പം ഒളിച്ചോടി. പുല്ലുവിള സ്വദേശിനിയായ യുവതിയാണ് ഭര്‍ത്താവിനെ വിട്ട് പൂവച്ചല്‍ സ്വദേശിയായ കാമുകനൊപ്പം പോയത്. യുവതിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ യുവതിയെയും കാമുകനെയും കണ്ടെത്തി. എന്നാല്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ഒപ്പം പോകാന്‍ യുവതി വിസമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കാമുകനൊപ്പം പോകാനാണ് താല്‍പര്യമെന്ന് ഇരുപത്തിമൂന്നുകാരി അറിയിച്ചു.
രണ്ടാഴ്ച മുന്‍പായിരുന്നു പ്രവാസിയായ യുവാവിനൊപ്പമുള്ള യുവതിയുടെ വിവാഹം. ആര്‍ഭാടപൂര്‍വ്വമായിരുന്നു വിവാഹം നടന്നത്. എസ്.ബി.ഐ.യിലെ കളക്ഷന്‍ ഏജന്റായ യുവതി ഓഫീസില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു.
സ്ത്രീധനമായി വീട്ടുകാര്‍ കൊടുത്ത 51 പവന്റെ ആഭരണങ്ങളും കാറുമായാണ് പോയത്. വൈകിട്ടായിട്ടും യുവതി തിരിച്ചെത്താതായതോടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം ആഭരണങ്ങളില്‍ കുറച്ച് പിതാവിന് തിരിച്ച് നല്‍കാമെന്ന് യുവതി അറിയിച്ചിട്ടുണ്ട്.