Friday, 16th May 2025
May 16, 2025

നോണ്‍ ഹലാല്‍ ബോര്‍ഡ് വെച്ചതിന് ആക്രമണമെന്ന പരാതി വ്യാജമെന്ന് പൊലീസ്

  • October 29, 2021 3:31 pm

  • 0

കാക്കനാട്: നോണ്‍ ഹലാല്‍ ബോര്‍ഡ് ​െവച്ചതിന് വനിതസംരംഭകയായ തുഷാര നന്ദുവിനെ യുവാക്കള്‍ ആക്രമിച്ചെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ഇന്‍ഫോപാര്‍ക്ക് പൊലീസ്മാധ്യമശ്രദ്ധ നേടാന്‍ തുഷാരതന്നെ കെട്ടിച്ചമച്ചതാണെന്ന്​ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ഇന്‍ഫോപാര്‍ക്കിനടുത്ത് നിലംപതിഞ്ഞിമുകളില്‍ കട നടത്തുന്നതുമായി ബന്ധപ്പെട്ട് യുവാക്കള്‍ക്ക് നേരെ തുഷാരയും ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് ആക്രമണം അഴിച്ചുവിടുകയും ഒരാളെ വെട്ടിപ്പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു. ഈ കേസി​െന്‍റ സുഗമമായ അന്വേഷണം തടസ്സപ്പെടുത്താനാണ് കഥ മെനഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.

നിലംപതിഞ്ഞിമുകള്‍ ഭാഗത്തെ ഫുഡ് കോര്‍ട്ടില്‍ ബോംബേ ചാട്ട്, ബേല്‍പൂരി എന്നിവ വില്‍ക്കുന്ന നകുല്‍ എന്ന യുവാവി​െന്‍റ പാനിപൂരി സ്​റ്റാള്‍ തുഷാരയും ഭര്‍ത്താവ് അജിത്തും മറ്റ് രണ്ടുപേരുംകൂടി പൊളിച്ചുമാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത നകുലിനെയും സുഹൃത്ത് ബിനോജ് ജോര്‍ജിനെയും ആക്രമിച്ച്‌ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പിച്ചു. തുടര്‍ന്ന് നകുലും സുഹൃത്തും ചേര്‍ന്ന് ആക്രമി​െച്ചന്നും അസഭ്യം പറ​െഞ്ഞന്നും സ്ത്രീത്വത്തെ അപമാനി​െച്ചന്നും ചൂണ്ടിക്കാട്ടി കേസ് നല്‍കി.

ഇന്‍ഫോപാര്‍ക്ക് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തുഷാരയും ഭര്‍ത്താവ് അജിത്തും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ സംഘടിത ആക്രമണമാണ് ഇതെന്ന് കണ്ടെത്തി. ഫുഡ് കോര്‍ട്ടിലെ കടയില്‍ തനിക്ക് അവകാശമു​െണ്ടന്ന് പറഞ്ഞായിരുന്നു ആക്രമണം അഴിച്ചുവിട്ടത്​. എന്നാല്‍, ഫുഡ് കോര്‍ട്ടി​െന്‍റ ഉടമസ്ഥതയെയും നടത്തിപ്പിനെയും സംബന്ധിച്ച്‌ കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ബിനോജ് ജോര്‍ജ് ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലാണ്.

തുഷാരയുടെ ഭര്‍ത്താവ് അജിത് ചേരാനല്ലൂര്‍ പൊലീസ് രജിസ്​റ്റര്‍ ചെയ്ത കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്നും കൂട്ടുപ്രതിയായ അപ്പുവിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ഉ​െണ്ടന്നും പൊലീസ് പറഞ്ഞു.

അതേസമയം, നോണ്‍ ഹലാല്‍ ബോര്‍ഡ്​ വെച്ച ഹോട്ടലുടമക്കെതിരെ കേരളത്തില്‍ ആക്രമണം എന്ന തരത്തില്‍ ദേശീയ മാധ്യമങ്ങളില്‍ വന്‍ പ്രചരണമാണ്​ നടക്കുന്നത്​. ജിഹാദികളെ സംരക്ഷിക്കുന്ന ഭരണകൂടവും പൊലീസും തന്നെ പോയെുള്ള ഹിന്ദുക്കളെ തകര്‍ക്കുകയാണ്​, ഒാരോ ഹിന്ദുവും ഇത്​ തിരിച്ചറിയണം തുടങ്ങിയ വിദ്വേഷ പ്രസ്​താവനകളുമായി തുഷാര നന്ദുവിന്‍റെ വിഡിയോ സന്ദേശവും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്​.