Friday, 16th May 2025
May 16, 2025

ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 35 പൈസയുടെയും ഡീസലിന് 37 പൈസയുടെയും വര്‍ദ്ധനവ്

  • October 27, 2021 9:56 am

  • 0

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധന വില കൂട്ടുന്നത്കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 8 രൂപ 47 പൈസയും പെട്രോളിന് 6 രൂപ 95 പൈസയുമാണ് കൂടിയത്.

തിരുവനന്തപുരത്ത് പെട്രോളിന് 110.11 രൂപയും ഡീസലിന് 102.86 രൂപയുമായി. നേരത്തെ തിരുവനന്തപുരം പാറശാലയിലും ഇടുക്കി പൂപ്പാറയിലും പെട്രോള്‍ വില 110 കടന്നിരുന്നു.

കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 108.25 രൂപയും ഡീസല്‍ ലീറ്ററിന് 102.06 രൂപയുമാണ് വില.

കോഴിക്കോട് പെട്രോളിന് 108.75 രൂപയും ഡീസലിന് 102.19 രൂപയുമാണ് ഇന്നത്തെ വില.