
കാലവര്‍ഷം പിന്‍വാങ്ങി; വിവിധ ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു
October 25, 2021 3:18 pm
0
തിരുവനന്തപുരം: രാജ്യത്തു നിന്നും കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങി.സംസ്ഥാനത്ത് തുലാവര്‍ഷം ഒക്ടോബര്‍ 26 മുതല്‍ പെയ്ത്റങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തുലാവര്‍ഷം ഇന്ന് മുതല്‍ തെക്കേ ഇന്ത്യയില്‍ ആരംഭിച്ചു.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നാളെയോടെ ചക്രവാത ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ബുധനാഴ്ച്ച വരെ വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ആലപ്പുഴ, കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
വിവിധ ജില്ലകളില്‍ നാളെ നല്‍കിയിരുന്ന ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു. കണ്ണൂര്‍ കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.