Friday, 16th May 2025
May 16, 2025

അനുപമയുടെ കുഞ്ഞിന്റെ ദത്തിന് സ്റ്റേ: സൈബര്‍ ആക്രമണങ്ങളില്‍ വിഷമമുണ്ടെന്ന് അനുപമ

  • October 25, 2021 2:04 pm

  • 0

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്‍റെ ദത്തെടുപ്പ് നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്ത് കോടതിതിരുവനന്തപുരം കുടുംബകോടതിയാണ് ദത്ത് സ്റ്റേ ചെയ്തത്. കേസില്‍ നവംബര്‍ ഒന്നിന് വിശദമായ വാദം കേള്‍ക്കും. കോടതിവിധിയില്‍ സന്തോഷമുണ്ടെന്ന് അനുപമ ചന്ദ്രന്‍ മാധ്യമങ്ങളോട്. അച്ഛനുള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുന്നതിനായി മുന്നോട്ട് പോകുമെന്നും അനുപമ വ്യക്തമാക്കി.

സര്‍ക്കാര്‍ തന്നെയാണ് അനുപമയ്‌ക്ക് അനുകൂലമായ ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചത്. കു‍ഞ്ഞിന്‍റെ സംരക്ഷണത്തിന്‍റെ പൂര്‍ണ അവകാശം കിട്ടണമെന്നാവശ്യപ്പെട്ട് ദത്തെടുത്ത ദമ്ബതികള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇന്ന് അന്തിമ വിധി പറയാനിരിക്കെയാണ് സര്‍ക്കാര്‍ തടസ്സ ഹര്‍ജി നല്‍കിയത്. കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും ദത്തെടുക്കല്‍ നടപടികള‍് സംബന്ധിച്ച്‌ പൊലീസും സര്‍ക്കാരും അന്വേഷണം നടത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയും അനുപമ രംഗത്ത് വന്നു. കൂടെ നില്‍ക്കാമെന്ന് ഉറപ്പ് നല്‍കിയ പാര്‍ട്ടിയാണ് ഈ സൈബര്‍ ആക്രമണത്തിന് പിന്നില്‍. കോടതിയുടെ ഭാഗത്ത് നിന്നും നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും അനുപമ പറയുന്നു.