Friday, 16th May 2025
May 16, 2025

കൈക്കൂലി വാങ്ങിയ ലക്ഷങ്ങളുമായി സുധേഷ് കുമാര്‍ ദുബായിലേക്ക് പറന്നു; ഇടനിലക്കാരനായത് എംഎല്‍എയുടെ പിഎ; പരാതി മുഖ്യമന്ത്രിക്ക്

  • September 29, 2021 4:17 pm

  • 0

തിരുവനന്തപുരം: ജ്വല്ലറിയില്‍ നിന്നു ഡിസ്‌കൗണ്ട് ലഭിക്കാന്‍ ജീവനക്കാരെയും മാനേജരെയും ഭീഷണിപ്പെടുത്തിയതിനു പുറമെ എഡിജിപി സുധേഷ്‌കുമാറിന്റെ അഴിമതിയെക്കുറിച്ചും മുഖ്യമന്ത്രിക്ക് പരാതിചൈനയിലേക്കു കുടുംബവുമായി വിനോദയാത്ര പോകാന്‍ പ്രവാസി വ്യവസായി പണം ചെലവഴിച്ചതിനെക്കുറിച്ചും പരാതിയില്‍ ആരോപണമുണ്ട്. പുരാവസ്തു തട്ടിപ്പു നടത്തിയ മോണ്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവരിലൊരാളാണ് ഈ വ്യവസായി.

2016 ഒക്റ്റോബര്‍ 28 നാണ് എഡിജിപി കുടുംബസമേതം ചൈനയിലേക്കു പോയത്. താമസച്ചെലവും ഹോട്ടലും മറ്റു പര്‍ച്ചേസുകള്‍ക്കുമായി പണം ചെലവാക്കിയത് ഈ വ്യവസായി ആയിരുന്നുവെന്നും പരാതിയിലുണ്ട്. 15 ലക്ഷത്തോളം രൂപ ഇതിനായി ചെലവഴിച്ചെന്നും അങ്കമാലി സ്വദേശിയായ രവീന്ദ്രന്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. മാത്രമല്ല കോവിഡിന് മുമ്ബ് ആറുതവണ ദുബൈയിലും ഖത്തറിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ അനുമതിയില്ലാതെയായിരുന്നു ഈ സന്ദര്‍ശനം. അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് പരിശോധിച്ചാല്‍ ഈ യാത്ര സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുമെന്നും പരാതിക്കാരന്‍ പറയുന്നു.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെയും അസി. ഇന്‍സ്പെക്ടര്‍മാരുടെയും നിയമവും സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ലക്ഷങ്ങള്‍ എഡിജിപി കൈക്കൂലി വാങ്ങി. ഒരാളില്‍ നിന്നും നാലും അഞ്ചും ലക്ഷം രൂപ വീതമാണ് കൈപ്പറ്റിയത്. ഒരു എംഎല്‍എയുടെ പിഎ മുഖാന്തിരമായിരുന്നു ഈ പിരിവ്. എംഎല്‍എയുടെ പിഎ അന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പില്‍ ജോലി ചെയ്യുകയായിരുന്നു. രണ്ടുതവണ ഇയാള്‍ നടത്തിയ വിദേശ യാത്രയും ദുരൂഹമാണ്.

മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിലെ അഴിമതിയുമായി ബന്ധപ്പെട്ട് കൈപ്പറ്റിയ പണം തമ്ബാനൂരിലെ ഒരു ഏജന്റ് മുഖേന അമേരിക്കന്‍ ഡോളറായി മാറ്റിയിരുന്നു. ഈ പണവുമായാണ് ഇയാള്‍ ദുബായില്‍ പോയത്. അവിടെയുള്ള മകന്റെ അക്കൗണ്ടില്‍ ഈ പണം നിക്ഷേപിക്കുകയായിരുന്നു ലക്ഷ്യം. എയര്‍ പോര്‍ട്ടില്‍ വിഐപി പരിഗണന ലഭിക്കാന്‍ ബിഎസ്‌എഫിന്റെ ഉന്നത ബന്ധവും ഇയാള്‍ ഉപയോഗിച്ചു. അതുവഴി സിഐഎസ്‌എഫിനെ സ്വാധീനിച്ചാണ് വിമാനത്താവളത്തില്‍ നീക്കങ്ങള്‍ നടത്തിയത്.

എഡിജിപിയുടെ മകന്‍ വിദേശത്ത് വ്യാപാര ശൃംഖലകളുള്ള പ്രമുഖ മാളിലെ പ്രധാന ഉദ്യോഗസ്ഥനാണ്. ഭൂമി വെട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നേരിടുന്ന രണ്ടു പ്രമുഖര്‍ ഇയാളുടെ സുഹൃത്തുക്കളും ഈ സ്ഥാപനവുമായി ബന്ധമുള്ളവരുമാണ്. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുമ്ബോള്‍ സുധേഷ്‌കുമാറിന് എങ്ങനെ വിജിലന്‍സ് തലപ്പത്ത് തുടരാന്‍ കഴിയും എന്നതാണ് പരാതിക്കാരന്‍ ഉന്നയിക്കുന്ന മറ്റൊരു ചോദ്യം. എഡിജിപിയുടെ മകന്‍ ഇപ്പോള്‍ വഹിക്കുന്ന പദവിക്ക് അയോഗ്യനാണെങ്കിലും ഇയാളെ അവിടെ തുടരാന്‍ മാളുടമയ്ക്ക് പ്രത്യേക താത്പര്യം ഉണ്ടായിരുന്നു. അന്വേഷണം നടത്തിയാല്‍ ഇതിന്റെ തെളിവുകള്‍ നല്‍കാന്‍ തയാറാണെന്നും പരാതിക്കാരന്‍ പറയുന്നു.