Friday, 16th May 2025
May 16, 2025

സുനിഷയുടെ ആത്മഹത്യ: ഭര്‍തൃപിതാവ് അറസ്റ്റില്‍

  • September 24, 2021 2:07 pm

  • 0

കണ്ണൂര്‍: പ​യ്യ​ന്നൂ​ര്‍ വെ​ള്ളൂ​രി​ലെ സു​നി​ഷ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭര്‍തൃപിതാവ് അ​റ​സ്റ്റി​ല്‍സു​നി​ഷ​യു​ടെ ഭര്‍ത്താവായ വി​ജീ​ഷി​ന്‍റെ പിതാവ് കോ​റോം സ്വ​ദേ​ശി ര​വീ​ന്ദ്ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ, ഗാ​ര്‍​ഹി​ക പീ​ഡ​നം എ​ന്നീ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ്. വിജീഷിനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിജീഷിന്‍റെ മാതാവ് പൊന്നു ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

ഓ​ഗ​സ്റ്റ് 29നാ​ണ് വി​​ജീ​​ഷി​ന്‍റെ ഭാ​ര്യ സു​നീ​ഷ​യെ (26) വെ​ള്ളൂ​രി​ലെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ലെ കു​ളി​മു​റി​യു​ടെ വെ​ന്‍റി​ലേ​ഷ​നി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഭര്‍ത്താവിന്‍റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് സുനിഷയുടെ ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് തെളിവായി സുനിഷയുടെ ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടു. ഭര്‍തൃ വീട്ടില്‍ ഭര്‍ത്താവിനെ കൂടാതെ, ഭര്‍ത്താവിന്റെ മാതാപിതാക്കളും ഉപദ്രവിച്ചിരുന്നതായി പറയുന്നതാണ് ശബ്ദരേഖ. തന്നെ കൂട്ടിക്കൊണ്ട് പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്നുണ്ട്.

ഭര്‍ത്താവ് വിജീഷുമായുള്ള ശബ്ദ രേഖയാണ് രണ്ടാമത് പുറത്തുവന്നത്. സ്വന്തം വീട്ടിലേക്ക് പോകാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും ഭര്‍ത്താവ് സമ്മതിക്കുന്നില്ല. ഭര്‍തൃ വീട്ടില്‍ ഇനി ജീവിക്കാന്‍ കഴിയില്ലെന്നും സുനീഷയുടെ ശബ്ദരേഖയില്‍ പറഞ്ഞിരുന്നു. ഒന്നര വര്‍ഷം മുമ്ബാണ് സുനീഷയും വീജീഷും തമ്മില്‍ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായതു കൊണ്ട് ഇരു വീട്ടുകാരും തമ്മില്‍ ഏറെക്കാലം അകല്‍ച്ചയിലായിരുന്നു.