
മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ കേസ്
September 24, 2021 12:41 pm
0
കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ കേസെടുത്തു. എറണാകുളം നോര്‍ത്ത് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്.
ക്രൈം മാഗസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നടത്തിയ ഒരു അശ്ലീല പരാമര്‍ശത്തിലാണ് കേസ്. ക്രൈം നന്ദകുമാറും പി.സി ജോര്‍ജും നടത്തിയ സംഭാഷണം ഫെയ്‌സ്ബുക്ക് പേജില്‍ ഉള്‍പ്പെടുത്തിയത്. ഇതിനെതിരെ എറണാകുളം സ്വദേശിയായ ഒരു അഭിഭാഷകന്‍ ഡി്ജി.പിക്ക് നല്‍കിയ പരാതിയിലാണ് എറണാകുളം നോര്‍ത്ത് പോലീസിന് കേസെടുക്കാന്‍ നിര്‍ദേശം ലഭിച്ചത്. ഈ മാസം 18ന് ക്രൈം നന്ദകുമാറിനെ ഒന്നാം പ്രതിയാക്കിയും ജോര്‍ജിനെ രണ്ടാം പ്രതിയാക്കിയും കേസെടുത്തു. ഐ.പി.സി സെക്ഷന്‍ 509 പ്രകാരമാണ് കേസ്.