Friday, 16th May 2025
May 16, 2025

പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി

  • September 24, 2021 11:56 am

  • 0

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തില്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വിശിവന്‍കുട്ടി. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവസരം ലഭിക്കും. സീറ്റ് ഒഴിവുള്ള ജില്ലകളില്‍ നിന്ന് കുറവുള്ള ഇടത്തേക്ക് മാറ്റുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

മലബാര്‍ മേഖലയില്‍ 20 ശതമാനം സീറ്റ് കൂട്ടിയിട്ടുണ്ട്. അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ ഒന്നാംഘട്ടം മെറിറ്റ് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നലെ മുതല്‍ പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ടാം ഘട്ട ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ട തീയതിയും നിശ്ചയിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.