
പിടിച്ചെടുത്ത ഹാന്‍സ് പ്രതികള്‍ക്ക് തന്നെ മറിച്ചു വിറ്റ പൊലീസുകാര്‍ക്ക് ജാമ്യമില്ല
September 24, 2021 9:58 am
0
മലപ്പുറം: പിടിെച്ചടുത്ത ഹാന്‍സ് പ്രതികള്‍ക്ക് തന്നെ മറിച്ചുവിറ്റ കേസില്‍ അറസ്റ്റിലായ കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുെട ജാമ്യാപേക്ഷ മലപ്പുറം കോടതി തള്ളി. മജിസ്ട്രേറ്റ് ആന്‍മേരി കുര്യാക്കോസാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന വാദത്തിെന്റ അടിസ്ഥാനത്തിലാണിത്.
കോടതി നശിപ്പിക്കാന്‍ ഉത്തരവിട്ട ലഹരി വസ്തുക്കള്‍ മറിച്ചുവിറ്റതിന് കഴിഞ്ഞ ആഴ്ചയാണ് കോട്ടക്കല്‍ സ്റ്റേഷനിലെ എ.എസ്.െഎ രചീന്ദ്രന്‍ (53), സീനിയര്‍ സിവില്‍ പൊലീസ് ഒാഫിസര്‍ സജി അലക്സാണ്ടര്‍ (49) എന്നിവര്‍ അറസ്റ്റിലായത്. റിമാന്‍ഡിലായ ഇരുവരെയും സസ്പെന്‍ഡ് ചെയ്തിരുന്നു. കോട്ടക്കല്‍ സ്റ്റേഷന് പരിധിയില്‍ ഏപ്രില്‍ 21ന് പിടികൂടിയ ഹാന്‍സ് പാക്കറ്റുകളാണ് പ്രതികള്‍ മറിച്ചു വിറ്റത്.