Thursday, 15th May 2025
May 15, 2025

കരിപ്പൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട; 25 കോടിയുടെ ഹെറോയിനുമായി ആഫ്രിക്ക‍ന്‍ യുവതി പിടിയില്‍

  • September 22, 2021 3:13 pm

  • 0

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. 25 കോടിയുടെ ഹെറോയിനുമായി ആഫ്രിക്കന്‍ യുവതി പിടിയിലായിഇന്ന് പുലര്‍ച്ചെയാണ് ആഫ്രിക്കയിലെ നെയ്റോബിയില്‍ നിന്നെത്തിയ സാംബിയ സ്വദേശി ബിഷാലെ തോപ്പോയെയില്‍ നിന്ന് 25 കോടി രൂപ വിലമതിക്കുന്ന അഞ്ച് കിലോ ഹെറോയിന്‍ ഡി.ആര്‍.ഐ പിടികൂടിയത്.

ദോഹ വഴിയുള്ള ഖത്തര്‍ എയര്‍വേയ്‌സിലാണ് യുവതി കരിപ്പൂരിലെത്തിയത്. എന്നാല്‍ ആര്‍ക്ക് കൈമാറാനാണ് ഹെറോയിന്‍ എത്തിച്ചതെന്ന വിവരം ഇതുവരെ വ്യക്തമല്ല. യുവതിയെ കോഴിക്കോട്ടെ ഡി.ആര്‍.ഐ ഓഫീസിലെത്തിച്ച്‌ ചോദ്യം ചെയ്യുകയാണ്.