
സംസ്ഥാനത്ത് ബ്ലാക് ഫംഗസ് ബാധിച്ച് ഒരു മരണം കൂടി; മരിച്ചത് മലപ്പുറം സ്വദേശി
September 22, 2021 12:58 pm
0
മലപ്പുറം: ( 22.09.2021) സംസ്ഥാനത്ത് ബ്ലാക് ഫംഗസ് ബാധിച്ച് ഒരുമരണം കൂടി. മലപ്പുറം വളാഞ്ചേരി സ്വദേശി അഹ് മദ് കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡികെല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് നേരത്തെ കോവിഡ് ബാധിച്ചിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
മഞ്ചേരി മെഡികെല്‍ കോളജ് ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സയില്‍ കഴിഞ്ഞിരുന്നു. ചികിത്സയിലിരിക്കെ ബ്ലാക് ഫംഗസ് സ്ഥിരീകരിക്കുകയും ആരോഗ്യസ്ഥിതി മോശമാവുകയുമായിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് മെഡികെല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് 6.15 മണിയോടെ ആയിരുന്നു മരണം.