
15 കാരിയെ ബാലാത്സംഗത്തിനിരയാക്കിയ സംഭവം; ഇടനിലക്കാരനും റിസോര്‍ട്ട് ഉടമയും പിടിയില്‍
September 22, 2021 12:23 pm
0
കൊല്ലം: സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനഞ്ച്കാരിയെ ബലാത്സംഗം ചെയ്യുന്നതിന് ഇടനില നിന്നയാളും റിസോര്‍ട്ടുടമയും പോലീസ് പിടിയിലായി. റിസോര്‍ട്ട് ഉടമയായ തിരുവനന്തപുരം വര്‍ക്കല സ്വദേശി ദിനകര്‍ (54), ഏജന്റായി പ്രവര്‍ത്തിച്ച ഇടവ സ്വദേശി ഷിമ്ബു എന്നു വിളിക്കുന്ന റഫീക്ക് (30) എന്നിവരാണ് പോലീസ് പിടിയിലായത്. സാമ്ബത്തിക ലാഭത്തിന് വേണ്ടിയാണ് ഇവര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് സൗകര്യം ചെയ്ത് നല്‍കിയതെന്ന് പോലീസ് പറയുന്നു.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കൂട്ടിക്കട സ്വദേശി രാഹുലടക്കം രണ്ട് പേര്‍ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായിരുന്നു. വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തുന്ന സംഘത്തിലുള്ളവരാണ് പോലീസ് നീക്കത്തില്‍ പിടിയിലായത്. സാമൂഹ്യമാദ്ധ്യമം വഴിയാണ് പ്രതികള്‍ റിസോര്‍ട്ടില്‍ പീഡനത്തിന് സൗകര്യം ഒരുക്കി നല്‍കിയത്. ഇവരെ വര്‍ക്കല നിന്നും പോലീസ് സംഘം പിടികൂടുകയായിരുന്നു.
കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ ആര്‍. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാന്റ് ചെയ്തു.