Thursday, 15th May 2025
May 15, 2025

മഹിളാ മന്ദിരത്തില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കാണാതായി

  • September 20, 2021 4:41 pm

  • 0

എറണാകുളം: ചമ്ബക്കര മഹിളാ മന്ദിരത്തില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായിഇന്ന് പുലര്‍ച്ചെ 3.15 ഓടെയാണ് ഇവര്‍ മൂന്നുപേരും പുറത്തുകടന്നത്. സംഭവത്തില്‍ മരട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .പെണ്‍കുട്ടികള്‍ മന്ദിരത്തിന്റെ രണ്ടാമത്തെ നിലയില്‍ നിന്നും സാരി കെട്ടി താഴേക്ക് ഇറങ്ങുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ രക്ഷപ്പെടാന്‍ പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.കൊച്ചിയിലെ നിര്‍മാണ ശാലയില്‍ ജോലിക്ക് നില്‍ക്കവെയാണ് ഇവരെ ചമ്ബക്കര മഹിളാ മന്ദിരത്തില്‍ എത്തിച്ചത്.