Thursday, 15th May 2025
May 15, 2025

എ.വിജയരാഘവന്‍ വര്‍ഗീയവാദിയെന്ന് കെ.സുധാകരന്‍

  • September 20, 2021 3:46 pm

  • 0

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ വര്‍ഗീയവാദിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ഏറ്റവും വലിയ വര്‍ഗീയവാദിയാണ് വിജയരാഘവന്‍. അതിനപ്പുറത്തേക്ക് പറയാന്‍ തന്റെ മാന്യത അനുവദിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ശിഖണ്ഡിയെ മുന്‍നിറുത്തി യുദ്ധം ചെയ്യുകയാണ്. ഒരു മന്ത്രി വന്നു പ്രസ്താവനയിറക്കി പോയാല്‍ പ്രശ്‌നങ്ങള്‍ തീരില്ല. മതമേലധ്യക്ഷന്‍മാരുടെ യോഗം വിളിച്ചുചേര്‍ത്താല്‍ എന്താണ് കുഴപ്പമെന്നും കെ. സുധാകരന്‍ ചോദിച്ചു.

വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന ബി.ജെ.പി പ്രവര്‍ത്തന ശൈലി കേരളത്തിലെ കോണ്‍ഗ്രസ്​ നേതൃത്വം ഏറ്റെടുത്തിരിക്കുകയാ​ണെന്ന് ഇന്ന് രാവിലെ​​ വിജയരാഘവന്‍ മാധ്യമങ്ങളോട്​ പറഞ്ഞിരുന്നു. ഇതിനോടാണ് കെ. സുധാകരന്‍ പ്രതികരിച്ചത്. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും കഴിഞ്ഞ ദിവസം മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ വിമര്‍ശിച്ചിരുന്നു. അതിന്‍റെ പിന്‍പാട്ടുകാരനായി നില്‍ക്കുകയാണ്​ രമേശ്​ ചെന്നിത്തലയെന്നും വിജയരാഘവന്‍ ആരോപിച്ചിരുന്നു.