
മുരളീധരന്റെ പിണറായി പ്രശംസ; പ്രതികരണവുമായി സതീശന്‍
September 20, 2021 2:47 pm
0
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയ കെ. മുരളീധരന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാര്‍ട്ടി യോഗത്തില്‍ സംഘടനാ കാര്യങ്ങള്‍ പറയുമ്ബോള്‍ പല താരതമ്യങ്ങളും നടത്താറുണ്ടെന്ന് സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെല്ലാം എന്ത് അഭിപ്രായം പറയാനാണെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും സതീശന്‍ വ്യക്തമാക്കി.
സംഘടനാ ക്ലാസുകള്‍ നടക്കുന്ന യോഗത്തില്‍ സി.പി.എം അടക്കമുള്ള രാഷ്്ട്രീയ പാര്‍ട്ടികളും പ്ലസും മൈനസും പറയും. സംഘടനയുടെ മുന്നോട്ടു പോക്കിന് എന്ത് കുറവ് വന്നിട്ടുണ്ടെന്നും അത് പരിഹരിക്കാന്‍ എന്ത് ചെയ്യാമെന്നും ചര്‍ച്ച ചെയ്യാറുണ്ട്. കെ. മുരളീധരന്‍ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുപോയ കെ. കരുണാകരന്റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്നാണ് തിരുവനന്തപുരം ഡി.സി.സി സംഘടിപ്പിച്ച ശില്പശാലയില് കെ. മുരളീധരന്‍ പറഞ്ഞത്. ജാതി-മത വിഭാഗങ്ങളെ ഒരുമിച്ചു കൊണ്ടു പോകാനുള്ള അസാധാരണ ശേഷി പിണറായിക്കുണ്ടെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.