Friday, 16th May 2025
May 16, 2025

‘ച​ന്ദ്രി​ക’ സാ​മ്ബ​ത്തി​ക ഇ​ട​പാ​ട്: മുഈന്‍അലി തങ്ങള്‍ ഇ.ഡിക്ക്​ മു​ന്നി​ല്‍ ഹാ​ജ​രാ​കില്ല

  • September 17, 2021 10:35 am

  • 0

കൊ​ച്ചി: ‘ച​ന്ദ്രി​കദി​ന​പ​ത്ര​ത്തി​​ലെ സാ​മ്ബ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യൂത്ത് ലീ​ഗ് ദേശീയ ഉപാധ്യക്ഷന്‍ മുഈന്‍അലി തങ്ങള്‍ ഇന്ന് എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റി​ന്​ മു​ന്നി​ല്‍ ഹാ​ജ​രാ​കില്ലഹാജരാകാന്‍ അസൗകര്യമുണ്ടെന്നും മറ്റൊരു ദിവസത്തേക്ക് മൊഴിയെടുപ്പ് മാറ്റണമെന്നും ചൂണ്ടിക്കാട്ടി മുഈന്‍അലി അന്വേഷണ ഉദ്യോഗസ്ഥന് ഇമെയില്‍ അയക്കുകയായിരുന്നുവെന്ന് വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകണമെന്നാണ് മുഈന്‍അലിയോട് ആവശ്യപ്പെട്ടിരുന്നത്. ഹാജരാകാനുള്ള പുതിയ തീയതി ചൂണ്ടിക്കാട്ടി നോട്ടീസ് ഇ.ഡി. പുറപ്പെടുവിക്കും. ചന്ദ്രികയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളാണ് മുഈന്‍അലിയെ ചുമതലപ്പെടുത്തിയത്.

ചന്ദ്രികയിലെ സാമ്ബത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്ന് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഈന്‍അലി വെളിപ്പെടുത്തിയിരുന്നു. സാമ്ബത്തിക ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു. ചന്ദ്രികയുടെ ഫിനാന്‍സ് ഡ​യ​റ​ക്ട​റും കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനുമായ മു​ഹ​മ്മ​ദ് സ​മീ​ര്‍ ആണ് സ്ഥിതിഗതി വഷളാക്കിയതെന്നും മുഈന്‍ അലി ആരോപിച്ചിരുന്നു.

പാ​ലാ​രി​വ​ട്ടം മേ​ല്‍​പാ​ലം നി​ര്‍​മാ​ണ​ത്തി​ലെ അ​ഴി​മ​തി​വ​ഴി ല​ഭി​ച്ച ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​ന്‍ ച​ന്ദ്രി​കദി​ന​പ​ത്രം ഉ​പ​യോ​ഗി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ഹൈ​കോ​ട​തി നി​ര്‍​ദേ​ശ​ പ്ര​കാ​രമാണ് ഇ.​ഡി കേ​സ് എ​ടു​ത്ത​ത്. സാ​മ്ബ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലീഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പ​ത്ര​ത്തിെന്‍റ ഫി​നാ​ന്‍​സ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് സ​മീ​ര്‍ എന്നിവരില്‍ നിന്ന് ഇന്നലെ ഇ.ഡി മൊഴി രേഖപ്പെടുത്തിയിരുന്നു.

പ​ത്ര​ത്തിന്‍റെ സാ​മ്ബ​ത്തി​ക കാ​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന സ​മീ​ര്‍, പ​ണം പി​ന്‍​വ​ലി​ച്ച​ത്, ജീ​വ​ന​ക്കാ​രു​ടെ ശ​മ്ബ​ളം, പി.​എ​ഫ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ കൈ​മാ​റിയിരുന്നു.