Friday, 16th May 2025
May 16, 2025

അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടത് ദൗര്‍ഭാഗ്യകരം: രമേശ് ചെന്നിത്തല

  • September 15, 2021 4:41 pm

  • 0

കെ.പി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടത് ദൗര്‍ഭാഗ്യഗകരമാണെന്ന് രമേശ് ചെന്നിത്തല. അനില്‍ കുമാറിന് നിരവധി അവസരങ്ങള്‍ കൊടുത്തതാണ്, അദ്ദേഹം പാര്‍ട്ടി വിട്ട് പോകാന്‍ പാടില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞുമാര്‍കിസ്റ്റ് പാര്‍ട്ടിയിലേക്ക് പോയവരെല്ലാം പശ്ചാത്തപിച്ച്‌ മടങ്ങിയ ചരിത്രമാണുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോണ്‍ഗ്രസില്‍ നിന്ന് സി.പി.എമ്മിലേക്കുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് നേതൃത്വത്തിനെതിരെ ആയുധമാക്കി ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. അച്ചടക്കത്തിന്‍റെ പേരിലുള്ള കടുത്ത നടപടികള്‍ തിരിച്ചടിയുണ്ടാക്കുന്നുവെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. ധാരാളം പേര്‍ കോണ്‍ഗ്രസ് വിട്ടുപോകുന്നതിനെക്കുറിച്ച്‌ പാര്‍ട്ടി പരിശോധിക്കണമെന്ന് ബെന്നി ബഹനാന്‍ എം.പി പറഞ്ഞു.

പി.എസ്. പ്രശാന്തും പിന്നാലെ കെ.പി അനില്‍ കുമാറും പാര്‍ട്ടി വിടുന്ന സാഹചര്യം ഒഴിവാക്കണമായിരുന്നുവെന്നാണ് കെ.പി.സി.സി മുന്‍ അധ്യക്ഷന്മാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. പാര്‍ട്ടി വിടുന്നവര്‍ പോകട്ടെയെന്ന നിലപാട് നേതൃത്വത്തിന് ചേര്‍ന്നതല്ലെന്നാണ് നേതാക്കളുടെ അഭിപ്രായം. പാര്‍ട്ടി വിടുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ സി.പി.എം തയാറായി നില്‍ക്കുന്നത് കരുതലോടെ കാണണമെന്നാണ് ഗ്രൂപ്പുകള്‍ വ്യക്തമാക്കുന്നത്. നേതൃത്വം ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുന്ന സാഹചര്യം ഉണ്ടാകുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.