
അര്‍ഹിക്കുന്നതിലും കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് എ.കെ.ജി സെന്‍ററിലേക്ക് പോയത് -വി.ഡി. സതീശന്‍
September 15, 2021 1:28 pm
0
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ആരു പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് വി.ഡി. സതീശന്‍. കെ. കരുണാകരന്‍ പോയിട്ടും കോണ്‍ഗ്രസിനെ കൈപിടിച്ച് ഉയര്‍ത്താന്‍ കഴിഞ്ഞു. പാര്‍ട്ടി വിട്ടവരാരും കരുണാകരനെ പോലെ വലിയവരല്ലെന്നും സതീശന്‍ പറഞ്ഞു.
അര്‍ഹിക്കുന്നതിലും കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് എ.കെ.ജി സെന്‍ററിലേക്ക് പോയത്. അര്‍ഹിക്കാത്തവര്‍ക്ക് അംഗീകാരം കൊടുക്കരുതെന്നതാണ് പാഠം. അവസരങ്ങളൊന്നും ലഭിക്കാത്ത നിരവധി പേര്‍ പാര്‍ട്ടിയിലുണ്ട്. സി.പി.എമ്മില്‍ നിന്ന് വന്നവര്‍ കോണ്‍ഗ്രസിലുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
ഒരു പാര്‍ട്ടി എന്നതിനപ്പുറത്ത് ആള്‍കൂട്ടമായി കോണ്‍ഗ്രസ് മാറരുത്. അസംതൃപ്തര്‍ പോകട്ടെ എന്ന നിലപാട് കോണ്‍ഗ്രസിനില്ല. കോണ്‍ഗ്രസിനെ ശുദ്ധമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
പാര്‍ട്ടി വിശദീകരണത്തിന് ധിക്കാരപരമായിരുന്നു അനില്‍ കുമാറിന്‍റെ മറുപടി. അനില്‍ കുമാര്‍ പറഞ്ഞത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തത്. അച്ചടക്ക നടപടി സ്വീകരിച്ചത് കെ.പി.സി.സി അധ്യക്ഷനാണെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
കെ.പി.സി.സിയുടെ സംഘടന ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞ ദിവസം സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടിബന്ധം അവസാനിപ്പിക്കും മുമ്ബ് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അനില്‍കുമാര്‍ കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.