
സോളാര്‍ പീഡനക്കേസ്: കെ.സി.വേണുഗോപാലിനെതിരെ തെളിവുകള്‍ കൈമാറി പരാതിക്കാരി
September 15, 2021 1:08 pm
0
തിരുവനന്തപുരം: സോളാര്‍ ലൈംഗിക പീഡനക്കേസില്‍ കോണ്‍ഗ്രസ് നേതാവായ കെ.സി. വേണുഗോപാലിനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി പരാതിക്കാരി. 2012 മേയില്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലെ ദൃശ്യങ്ങളാണ് പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയത്.
കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന മൊഴിയെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് പരാതിക്കാരി സിബിഐയ്ക്ക് ഡിജിറ്റല്‍ തെളിവുകള്‍ നല്‍കിയിരിക്കുന്നത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ രേഖകളും കൈമാറിയിട്ടുണ്ട്.
കെ.സി. വേണുഗോപാലിന് പുറമെ എ.പി. അബ്ദുല്ലക്കുട്ടിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.പിമാരായ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, എ.പി. അനില്‍കുമാര്‍ എംഎല്‍എ എന്നിവരെ പ്രതി ചേര്‍ത്താണ് കേസ്. സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യ പ്രകാരമാണ് സിബിഐ കേസിന്റെ അന്വേഷണം ഏറ്റെടുത്തത്.
തന്റെ പക്കല്‍ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് പരാതിക്കാരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ട് തെളിവുകള്‍ കൈമാറാന്‍ തയാറായിരുന്നില്ല.