
യുഡിഎഫിന് ഭരണം പോയി; ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫിന്റെ അവിശ്വാസം പാസ്സായി
September 13, 2021 3:43 pm
0
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയില്‍ യുഡിഎഫ് ചെയര്‍പേഴ്സണ്‍ സുഹ്റ അബ്ദുള്‍ ഖാദറിനെതിരെ എല്‍ഡിഎഫ് നല്‍കിയ അവിശ്വാസം പാസ്സായി. 28 അംഗ നഗരസഭാ കൗണ്‍സിലില്‍ കോണ്‍ഗ്രസില്‍ നിന്നും കൂറ് മാറിയ അന്‍സലന പരികുട്ടിയടക്കം 15 വോട്ട് എല്‍ഡിഎഫിന് ലഭിച്ചു. വെല്‍ഫയര്‍ പാര്‍ട്ടിയുടെ അംഗങ്ങള്‍ ഉള്‍പ്പെടെ 13 യുഡിഎഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
യുഡിഎഫ് ഭരണസമിതിയുടെ വികസന മുരടിപ്പും, സ്വജനപക്ഷപാതവും ചൂണ്ടികാട്ടിയാണ് എല്‍ഡിഎഫ് അവിശ്വാസം നല്‍കിയത്. രാവിലെ 11-ന് കൗണ്‍സില്‍ ഹാളില്‍ ആരംഭിച്ച ചര്‍ച്ചകള്‍ക്ക് നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ ഹരികുമാര്‍ റിട്ടേണിങ് ഓഫീസറായിരുന്നു.