Thursday, 15th May 2025
May 15, 2025

കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ്: നാല് ഭരണ സമിതി അംഗങ്ങള്‍ അറസ്റ്റില്‍

  • September 13, 2021 12:40 pm

  • 0

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ സി പി ഐ എം പ്രാദേശിക നേതാക്കളായ നാല് ഭരണ സമിതി അംഗങ്ങള്‍ അറസ്റ്റില്‍.

മുന്‍ പ്രസിഡന്റ് കെ കെ ദിവാകരന്‍,ടി എസ് ബൈജു , വി കെ ലളിതന്‍, ജോസ് ചക്രംപിള്ളി എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

അതേസമയം ഹൈക്കോടതി കേസില്‍ ഇന്ന് ഹര്‍ജി വീണ്ടും പരിഗണിക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.

കേസ് സി ബി ഐയ്ക്ക് വിടണമെന്ന ആവശ്യം രാഷ്ട്രീയ പ്രേരിതമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കേസ് അന്വേഷണം കാര്യക്ഷമമായിയാണ് മുന്നോട്ട് പോകുന്നതെന്നും ക്രൈം ബ്രാഞ്ച് അന്വേഷണം ഫലപ്രദമായിട്ടാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു.