
തിരുവനന്തപുരം വിമാനത്താവളം നാളെ മുതല്‍ അദാനി ഗ്രൂപ് എറ്റെടുക്കും; പുതിയ മാറ്റങ്ങള്‍ ഇതാണ്
September 13, 2021 10:21 am
0
ശംഖുംമുഖം (തിരുവനന്തപുരം): ചൊവ്വാഴ്ച മുതല്‍ തിരുവനന്തപുരം വിമാനത്താവളത്തിെന്റ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ് എറ്റെടുക്കും. ആദ്യ ഒരു വര്‍ഷം അദാനി ഗ്രൂപ് എയര്‍പോര്‍ട്ട് അതോറിറ്റിയുമായി ചേര്‍ന്ന് സംയുക്തമായി നടത്തിപ്പ് മുന്നോട്ട് കൊണ്ടുപോകും. എന്നാല്‍ പാട്ടക്കരാര്‍ പ്രകാരമുള്ള തുക അടക്കമുള്ള കാര്യങ്ങളുടെ ചുമതല ചെവ്വാഴ്ച മുതല്‍ അദാനി ഗ്രൂപ്പിനാണ്.
അടുത്തവര്‍ഷം മുതല്‍ വിമാനത്താവള നടത്തിപ്പിെന്റ പൂര്‍ണമായുള്ള അവകാശം അദാനിയുടെ കരങ്ങളിലേക്ക് മാത്രമായി മാറും. എയര്‍പോര്‍ട്ട് നടത്തിപ്പ് എറ്റെടുക്കുന്നതിെന്റ ഭാഗമായി ആഗസ്റ്റ് 16 മുതല്‍ അദാനിഗ്രൂപ്പിെന്റ വിദഗ്ധര്‍ വിമാനത്താവളത്തില്‍ എത്തി നീരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
അദാനി ഗ്രൂപ്പിെന്റ പ്രവര്‍ത്തനങ്ങള്‍ക്കായി എയര്‍പോര്‍ട്ട് അതോറിറ്റി ശംഖുംമുഖത്തെ അഡ്മിനിസ്ട്രേഷന് ബ്ലോക്കില്‍ പ്രത്യേകം ഹാള്‍ അനുവദിക്കുകയും ചെയ്തു.
പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ 50 വര്‍ഷത്തേക്കാണ് വിമാനത്താവളത്തിെന്റ നടത്തിപ്പ് കരാര്‍.ഇതിെന്റ ഭാഗമായുള്ള കൈമാറ്റകരാര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് നേരത്തെ തന്ന ഒപ്പ് െവച്ചിരുന്നു. തുടര്‍ന്ന് വിമാനത്താവളം എറ്റെടുത്ത് നടത്തുന്നതിെന്റ സെക്യൂരിറ്റി ക്ലിയറന്‍സും കേന്ദ്രം നല്‍കിയിരുന്നു.
കേന്ദ്രവും അദാനി ഗ്രൂപ്പും കൈമാറ്റ കരാര്‍ ഒപ്പുെവെച്ചങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും സ്റ്റേറ്റ് സപ്പോര്‍ട്ട് കരാറില്‍ ഒപ്പുെവച്ചിട്ടില്ല.വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിന് എതിരെ എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂനിയനും സംസ്ഥാന സര്‍ക്കാറും സുപ്രീംകോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ്. ഇൗ കേസിെന്റ വിധി ഇനിയും വരാനിരിക്കെയാണ് വിമാനത്താവള നടത്തിപ്പ് എറ്റെടുക്കല്‍ നടപടികളിലേക്ക് അദാനിഗ്രൂപ് കടന്നിരിക്കുന്നത്.
കേരളത്തിന് നഷ്ടം
2018 നവംബര്‍ മാസത്തിലാണ് തിരുവനന്തപുരം ഉള്‍പ്പെടെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രമന്ത്രിസഭയോഗം തീരുമാനമെടുത്തത്. ഇതിനെ തുടര്‍ന്ന് ഡിസംബര്‍ 14ന് വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണത്തിനുള്ള നോട്ടിഫിക്കേഷന്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കുകയും 2019 ഫെബ്രുവരി 16വരെ ബിഡ് സ്വീകരിക്കുകയും 25ന് ബിഡ് പൊട്ടിക്കുകയും ചെയ്തു. ബിഡില്‍ വിമാനത്താവളം വഴി കടന്ന് പോകുന്ന ഒരു യാത്രക്കാരന് 168 രൂപ എന്ന നിരക്കില്‍ ഏറ്റവും കൂടുതല്‍ തുക രേഖപ്പെടുത്തിയിരുന്നത് അദാനി ഗ്രൂപ്പായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളം എറ്റെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാറിനായി ടെന്‍ഡര്‍ നല്കിയ കെ.എസ്.ഐ.ഡി.സി (കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ െഡവലപ്മെന്റ്് കോര്പറേഷന്) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കെ.എസ്.ഐ.ഡി.സിക്ക് ബിഡില്‍ പത്ത് ശതമാനത്തിെന്റ ഓഹരി വിഹിതം നല്‍കിയെങ്കിലും അദാനി ഗ്രൂപ് നല്‍കിയിരിക്കുന്ന തുക താഴെ മാത്രമേ കെ.എസ്.ഐ.ഡി.സിക്ക് എത്താന്‍ കഴിഞ്ഞുള്ളൂ. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ 43 വര്‍ഷത്തോളം കോടികള്‍ മുടക്കി കാത്തുസംരക്ഷിച്ചിരുന്ന വിമാനത്താവളത്തിെന്റ അവകാശമാണ് സംസ്ഥാന സര്‍ക്കാറിന് 50 വര്‍ഷത്തേക്ക് ഇല്ലാതാകുന്നത്.
ചരിത്രം
1935 ല്‍ സര് സി.പിയുടെ കാലഘട്ടത്തിലാണ് എയ്റോ ഡ്രം കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പറിച്ചുനട്ടത്. 1977ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ആദ്യമായി അന്താരാഷ്ട്ര സര്‍വിസ് ആരംഭിച്ചു. 500 ഓളം യാത്രക്കാരുമായി കുവൈത്തിലേക്ക് എയര്‍ ഇന്ത്യ വിമാനമായിരുന്നു ആദ്യ സര്‍വിസ് നടത്തിയത്. 1991 ജനുവരി ഒന്നിന് തിരുവനന്തപുരം വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവിയും ലഭ്യമായി. 2000 സെപ്റ്റംബര്‍ ഒന്നിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിമാനത്താവളമായി മാറി. ഇന്നത്തെ ആഭ്യന്തര വിമാനത്താവളമായിരുന്നു പഴയ അന്താരാഷ്ട്ര വിമാനത്താവളം. ശംഖുംമുഖത്ത് പ്രവര്‍ത്തിച്ചിരുന്ന അന്താരാഷ്ട്ര വിമാനത്താവളം 2011ല്‍ ചാക്കയിലേക്ക് മാറ്റി. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വിമാനത്താവളങ്ങളില്‍ വെച്ച് ഏറ്റവും നല്ല വിമാനത്താവളമെന്ന പദവി പലവട്ടം തിരുവനന്തപുരം വിമാനത്താവളം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള വിമാനത്താവളം എന്ന നിലക്ക് രാജ്യത്തെ മറ്റ് വിമാനത്താവളത്തെ അപേക്ഷിച്ച് ഭൂമിശാസ്ത്രപരമായ ഒട്ടേറെ സൗകര്യങ്ങളുള്ള വിമാനത്താവളമെന്ന പ്രത്യേകതയുള്ള വിമാനത്താവളമാണ് സ്വകാര്യവത്കരണത്തിലേക്ക് മാറുന്നത്.