Thursday, 15th May 2025
May 15, 2025

കോഴിക്കോട് മിഠായി തെരുവില്‍ തീപിടിത്തം; ചെരുപ്പ് കട പൂര്‍ണമായി കത്തിനശിച്ചു; കടയില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി

  • September 10, 2021 4:42 pm

  • 0

കോഴിക്കോട്: മിഠായിത്തെരുവില്‍ തീപിടിത്തംപാളയം മൊയ്തീന്‍ പള്ളിക്ക് സമീപമാണ് തീപിടിത്തമുണ്ടായത്. ബേബി ബസാറിലെ ചെരിപ്പുകടക്കാണ് തീപിടിച്ചത്. തീപിടിത്തത്തില്‍ കട പൂര്‍ണമായി കത്തിനശിച്ചു. കടയില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി.

വികെഎം ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന ചെരിപ്പ് കടയ്ക്കാണ് തീപിടിച്ചത്. കെട്ടിടത്തിലെ മൂന്നാം നിലയിലാണ് ചെരിപ്പ് കട സ്ഥിതി ചെയ്തിരുന്നത്. ഇവിടെയാണ് തീ പിടിച്ചത്. മീഞ്ചന്ത, കോഴിക്കോട് ബീച്ച്‌ എന്നിവിടങ്ങളിലെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ എഞ്ചിന്‍ സ്ഥലത്ത് എത്തി.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു മുറിയില്‍ മാത്രമാണ് തീപിടിച്ചത്. ഇത് പിന്നീട് അണച്ചു. ആളപായം ഉണ്ടായില്ല. നേരത്തെയും മിഠായി തെരുവില്‍ പല തവണ തീപിടിത്തം ഉണ്ടായിട്ടുണ്ട്.