
ഈ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വാഹന രജിസ്ട്രേഷന്‍ മരവിപ്പിച്ചു
September 10, 2021 3:21 pm
0
കണ്ണൂര്‍: വാഹനം മോഡിഫിക്കേഷന്‍ ചെയ്തതിനും തുടര്‍ന്ന് പിഴയടക്കാന്‍ ആര്‍.ടി.ഒ ഓഫിസിലെത്തി പ്രശ്‌നമുണ്ടാക്കിയതിനും കേസില്‍ കുടുങ്ങിയ യൂടൂബര്‍മാരായ ഈ ബുള്‍ ജെറ്റ് സഹോദരങ്ങളായ എബിന്‍, ലിബിന്‍ എന്നിവരുടെ വാഹന രജിസ്ട്രേഷന്‍ മരവിപ്പിച്ചു. KL 73 ബി 777 നമ്ബറിലുള്ള വാഹനത്തിന്റെ രാജിസ്‌ട്രേഷനാണ് മരവിപ്പിച്ചത്.
ജോയിന്റ് ആര്‍ട്ടിഒയുടെ നോട്ടീസിന് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കി ആറു മാസത്തേക്കാണ് നടപടി.
നെപ്പോളിയന്‍ എന്ന് പേരിട്ട ട്രാവലറാണ് ഇവരുടെ വാഹനം. ഇ ബുള്‍ ജെറ്റ് എന്ന പേരിലുള്ള ഇവരുടെ യൂടൂബ് ചാനലിന് 20 ലക്ഷത്തിനടുത്ത് സബ്‌സ്‌ക്രൈബേഴ്‌സുണ്ട്.