Thursday, 15th May 2025
May 15, 2025

ഇടുക്കിയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍ക്കാരന്‍റെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍; അയല്‍വാസിക്കായി തിരച്ചില്‍

  • September 3, 2021 4:22 pm

  • 0

ഇടുക്കി: പണിക്കന്‍കുടിയില്‍ നിന്ന് മൂന്ന് ആഴ്ച മുന്‍പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍ക്കാരന്‍റെ വീടിന്റെ അടുക്കളയില്‍ കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിപണിക്കന്‍കുടി കാമാക്ഷി സ്വദേശി സിന്ധു (42) വാണ് മരിച്ചത്. മൃതദേഹം കണ്ടെത്തിയ വീട്ടിലെ താമസക്കാരനായ ബിനോയ്‌ ഒളിവിലാണ്. സിന്ധുവിനെ കാണാതായതിന് പിന്നാലെ പൊലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. സിന്ധുവിനെ കാണാതായെന്ന പരാതി യുവതിയുടെ അമ്മ പൊലീസില്‍ നല്‍കിയതിന് പിന്നാലെ ബിനോയി ഒളിവില്‍ പോവുകയായിരുന്നു. ഇതോടെ യുവതിയുടെ തിരോധാനത്തില്‍ ബിനോയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചു കുടുംബം രംഗത്ത് വന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് ബിനോയിയുടെ വീട്ടിലെ അടുക്കള കുഴിച്ച്‌ നോക്കിയത്. ബിനോയിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.സ്വദേശിയായ സിന്ധു കുറച്ച്‌ നാളുകള്‍ക്ക് മുമ്ബാണ് ഭര്‍ത്താവുമായി പിണങ്ങി ഇളയ മകനൊപ്പം പണിക്കന്‍കുടിയില്‍ താമസം തുടങ്ങിയത്. ബിനോയിയും സിന്ധുവും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നാണ് വിവരം.