
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തി ദിനം അഞ്ച് ദിവസമാക്കാന്‍ ശമ്ബള കമ്മീഷന്‍ ശുപാര്‍ശ
September 3, 2021 12:18 pm
0
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തി ദിനം അഞ്ചു ദിവസമാക്കാന്‍ ശമ്ബള കമ്മീഷന്‍ ശുപാര്‍ശ. വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്താനും പ്രവര്‍ത്തി സമയം 9.30 മുതല്‍ 5.30 വരെ ആകണമെന്നും 11 –ാം ശമ്ബള കമ്മീഷന്‍ ശുപാര്‍ശ. എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളിലെ പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്മാനെ നിയമിക്കണമെന്നും ശുപാര്‍ശയില്‍. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
അതേസമയം,പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 57 ആക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ അന്തിമ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. എസ് സി , എസ്ടി , ഒ ബി സി സംവരണത്തില്‍ 20 ശതമാനം സാമ്ബത്തിക സംവരണം വേണം. സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും ശുപാര്‍ശയുണ്ട്.