Thursday, 15th May 2025
May 15, 2025

കുണ്ടറ പീഡന പരാതി: മന്ത്രി എ.കെ ശശിന്ദ്രന് പൊലീസിന്‍റെ ക്ലിന്‍ ചിറ്റ്​

  • August 25, 2021 4:20 pm

  • 0

കുണ്ടറ: എന്‍.സി.പി.നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ ഇടപെട്ട മന്ത്രി എ.കെ. ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന്​​ പൊലീസ് റിപ്പോര്‍ട്ട്നിയമ വകുപ്പിന്‍റെ ക്ലീന്‍ ചിറ്റിന്​ പിന്നാലെ പൊലീസിന്‍റെ അനുകൂല റിപ്പോര്‍ട്ടും മന്ത്രിക്ക് ആശ്വാസം പകരുന്നതാണ്. പരാതിക്കാരിയെ മന്ത്രി ഫോണില്‍ വിളിച്ചിട്ടില്ലെന്നും പരാതിക്കാരിയുടെ പിതാവിനെയാണ് വിളിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ ഫോണ്‍ വിളി ഏതാനും മിനിറ്റുകള്‍ മാത്രം നീണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസ് പിന്‍വലിക്കാനോ പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ മന്ത്രി ശ്രമിച്ചിട്ടില്ല. പരാതിക്കാരിയുടെ പേരോ, പരാതിക്കാരിക്ക് എതിരെ എന്തെങ്കിലും പരാമര്‍ശമോ ഫോണ്‍ സംഭാഷണത്തില്‍ ഇല്ല. അതിനാല്‍ തന്നെ ഈ ഫോണ്‍ സംഭാഷണത്തിന്‍റെ അടിസ്ഥാനത്തില്‍ മന്ത്രിക്കെതിരെ കേസ് എടുക്കാനാകില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രശ്നം നല്ല രീതിയില്‍ പരിഹരിക്കണംഎന്നാണ് ഫോണ്‍ സംഭാഷണത്തില്‍ ഉള്ളതെന്നും റിപ്പോര്‍ട്ട്​ പറയുന്നു.

കഴിഞ്ഞ ആഴ്ച ജില്ല ഗവ: പ്ലീഡര്‍ വിഷയത്തില്‍ പൊലീസിന് നിയമോപദേശം നല്‍കിയിരുന്നു. യൂത്ത് ലീഗ് നേതാവിന്‍റെ പരാതിയിലാണ് പൊലീസ് റിപ്പോര്‍ട്ട്. ജൂണ്‍ 28 നാണ് യുവതി എന്‍.സി.പി സംസ്ഥാന കമ്മിറ്റിയംഗം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി കുണ്ടറ പൊലീസിന് നല്‍കിയത്.