Thursday, 15th May 2025
May 15, 2025

സ്‌പീക്കര്‍ പൊതുവിഷങ്ങളില്‍ നിലപാട് പറയും; വാരിയംകുന്നനെ ഒഴിവാക്കിയ നടപടി രാഷ്‌ട്രീയ പ്രേരിതം: എം ബി രാജേഷ്‌

  • August 25, 2021 3:54 pm

  • 0

തിരുവനന്തപുരം > സ്വാതന്ത്ര്യ സമര രക്തസാക്ഷികളില്‍നിന്ന് വാരിയംകുന്നനെ ഒഴിവാക്കിയ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് സ്പീക്കര്‍ എം ബി രാജേഷ്മലബാര്‍ കലാപം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും, ജന്മിത്വത്തിനും എതിരായ സമരമാണ്. എന്നാല്‍ പലഘട്ടങ്ങളിലും സമരത്തിന് വഴിപിഴക്കലുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിന്റെ അടിസ്ഥാനത്തിലല്ല മലബാര്‍ കലാപത്തെ വിലയിരുത്തേണ്ടത് രാജേഷ് പറഞ്ഞു.

എന്നാല്‍ പിന്നീട് 1940 കള്‍ക്കുശേഷം വടക്കേ മലബാറില്‍ ഉയര്‍ന്നുവന്ന കര്‍ഷക സമരങ്ങള്‍ക്ക് വഴിപിഴക്കലുകള്‍ ഉണ്ടായിട്ടില്ല. കാരണം അതിനൊരു മാര്‍ക്സിസത്തിന്റെ ദാര്‍ശനിക അടിത്തറ ഉണ്ടായിരുന്നു. രാഷ്ട്രീയ നേതൃത്വമുണ്ടായിരുന്നു. വര്‍ഗീയമായിട്ടുള്ള വഴിതെറ്റലുകള്‍ മലബാര്‍ കലാപത്തിന്റെ ദൗര്‍ബല്യങ്ങളായിരുന്നു. കര്‍ഷക സമരങ്ങള്‍ക്ക് അതുണ്ടായില്ല.

മലബാര് സമരവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകള്ക്ക് എതിരെ മനപ്പൂര്വം വിവാദമുണ്ടാക്കാനുള്ള ശ്രമങ്ങള് നടക്കുന്നതായും വിവാദം മുതലെടുപ്പികാരെ മാത്രമേ സഹായിക്കു എന്നും സ്പീക്കര് മാധ്യമങ്ങളോട് പറഞ്ഞു. വിവാദമല്ല സംവാദമാണ് ഇക്കാര്യത്തില്‍ വേണ്ടത്. സ്പീക്കര്‍ എന്നാല്‍ സന്യാസിയല്ല. പൊതുവിഷയങ്ങളില്‍ നിലപാട് പറയും. കക്ഷി രാഷ്ട്രീയ കാര്യങ്ങളില്‍ പ്രതികരിക്കാനില്ല. എല്ലാ പൗരനുമുള്ള അവകാശങ്ങള്‍ സ്പീക്കര്‍ക്കുമുണ്ട് രാജേഷ് പറഞ്ഞു.