
ഓണക്കാലത്ത് മദ്യ വില്‍പനയില്‍ കണ്‍സ്യൂമര്‍ ഫെഡിന് റെക്കോര്‍ഡ് നേട്ടം; 10 ദിവസത്തെ വില്‍പ്പന 150 കോടി
August 23, 2021 10:27 am
0
കോഴിക്കോട്: ഇക്കുറി ഓണക്കാലത്ത് മദ്യ വില്‍പ്പനയില്‍ കണ്‍സ്യൂമര്‍ ഫെഡിന് റെക്കോര്‍ഡ് വില്‍പ്പന. മുന്‍ വര്‍ഷങ്ങളിലെക്കാള്‍ ഇരട്ടി വര്‍ധനവാണ് ഇക്കുറി മദ്യ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.
ഇത്തവണ മദ്യ ഷോപ്പുകള്‍ വഴി 60 കോടിയുടെ വിദേശ മദ്യവില്‍പ്പന നടത്തി. അതായത് ഇത്തവണ 24 കോടിയുടെ വില്‍പ്പന അധികം ഉണ്ടായിട്ടുണ്ട്. ത്രിവേണി, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി ഉത്രാടം വരെയുള്ള പത്തു ദിവസം 90 കോടിയുടെ വില്‍പ്പനയും നടന്നിരുന്നു.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മുഴുവന്‍ മദ്യശാലകള്‍ക്കും ദിവസവും പ്രവര്‍ത്തിക്കാനായില്ല. ഇക്കുറി വിദേശ മദ്യ വില്‍പ്പനയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 36 കോടിയുടെ വില്‍പ്പനയായിരുന്നു ഉണ്ടായിരുന്നത്.
കണ്‍സ്യൂമര്‍ ഫെഡിന്റെ 39 വിദേശമദ്യ ശാലകളില്‍ ഉത്രാട ദിനത്തിലെ വില്‍പ്പനയില്‍ ഒന്നാമതെത്തിയത് കുന്നംകുളത്തെ വിദേശമദ്യ ഷോപ്പാണ്. ഇവിടെ ഒരു ദിവസം നടന്ന വില്‍പ്പന 60 ലക്ഷമാണ്. രണ്ടും മൂന്നും സ്ഥാനത്ത് യഥാക്രമം 58 ലക്ഷം രൂപയുടെ വില്‍പ്പനയുമായി ഞാറക്കലിലെ ഷോപ്പും 56 ലക്ഷം രൂപയുടെ വില്‍പ്പനയായി കോഴിക്കോട്ടെ ഷോപ്പുമാണ്.
ഇതില്‍ നിന്നും നമുക്ക് മനസിലാക്കാം കോവിഡ് രണ്ടാം തരംഗത്തിന്റെ ആഘാതത്തില്‍ നിര്‍ജ്ജീവമായിരുന്ന വിപണിയില്‍ ക്രിയാത്മകമായ ചലനമുണ്ടാക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന് കഴിഞ്ഞുവെന്നത്.