
അമ്ബത്തെട്ടുകാരിയെ ഭര്‍ത്താവ് കുത്തിക്കൊന്നു, സംഭവം ഇന്നു പുലര്‍ച്ചെ വര്‍ക്കലയില്‍
August 20, 2021 11:17 am
0
തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്നു. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ലെബ്ബാ തെക്കതില്‍ ( സുചി ഗാര്‍ഡന്‍) ഷാഹിദ എന്ന അമ്ബത്തെട്ടുകാരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സിദ്ദിഖ് പൊലീസ് കസ്റ്റഡിയിലാണ്.ഇന്ന് പുലര്‍ച്ചെയായിരുന്നു കൊലപാതകം. ഷാഹിദയുടെ വയറ്റിലും കഴുത്തിലുമാണ് കുത്തുകളേറ്റത്. വിവരമറിഞ്ഞെത്തിയ ഇവട പൊലീസ് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഷാഹിദയും സിദ്ദിഖും തമ്മില്‍ സ്ഥിരം വഴക്കായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞദിവസവും ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു.