Thursday, 15th May 2025
May 15, 2025

ഇന്ന് ഉത്രാടപ്പാച്ചില്‍: തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍

  • August 20, 2021 10:07 am

  • 0

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടയിലും മറ്റൊരു പൊന്നോണക്കാലത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍. നാടും നഗരവും ഉണര്‍ന്ന് കഴിഞ്ഞു.

കൊവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ഇത്തവണയും ആറന്മുളയില്‍ ഉത്രട്ടാതി വള്ളംകളിയില്ല. മൂന്ന് പള്ളിയോടങ്ങള്‍ക്ക് മാത്രമാണ് അനുമതി. പന്ത്രണ്ട് പള്ളിയോടങ്ങളെ പങ്കെടുപ്പിക്കണമെന്ന പള്ളിയോട സേവാ സംഘത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. കാട്ടൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് രാത്രിയോടെ ആറന്മുളയിലേക്ക് പുറപ്പെടും.

അടച്ചിടലില്‍ നിന്ന് ഇളവ് നേടി പുറത്തിറങ്ങിയവര്‍ കമ്ബോളത്തിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഉത്രാട പാച്ചിലിന്റെ പഴയ പെരുമയില്ലെങ്കിലും തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണുന്നു. ഉത്സവ സീസണിന്റെ ആഘോഷപ്പെരുമ പൊതുവിപണയെയും ഉണര്‍ത്തിയിട്ടുണ്ട്. സമ്ബദ് സമൃദ്ധിയുടെ നല്ലകാലം വരുമെന്ന പ്രതീക്ഷയില്‍ തിരുവോണത്തെ വരവേല്‍ക്കുകയാണ് നാട്.