
തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകന്‍ കൊളജ് ഗ്രൗണ്ടില്‍ തീ കൊളുത്തി മരിച്ചു
August 18, 2021 4:36 pm
0
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകന്‍ കൊളേജ് ഗ്രൗണ്ടില്‍ തീ കൊളുത്തി മരിച്ചു. സുനില്‍കുമാറാണ് ആത്മഹത്യ ചെയ്തത്.
ഗുരുതരമായി പൊള്ളലേറ്റ അധ്യാപകനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ക്ലാസിലൂണ്ടായിരുന്ന വിദ്യാര്‍ത്ഥികളുമായി സംസാരിച്ച ശേഷമാണ് അധ്യാപകന്‍ ഗ്രൗണ്ടിലേക്ക് പോയത്. ഗ്രൗണ്ടിലിരുന്ന അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നു.
മരണത്തെക്കുറിച്ച് പറയുന്ന ഫോട്ടോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ അധ്യാപകന്‍ പോസ്റ്റ് ചെയ്തിരുന്നു.