Thursday, 15th May 2025
May 15, 2025

‘ചാണകം വിളി അഭിമാനം, ആ വിളി ഒരിക്കലും നിര്‍ത്തരുത്, അങ്ങനെ തന്നെ വിളിക്കണം’

  • August 18, 2021 4:21 pm

  • 0

കൊച്ചി: ചാണകം എന്ന് വിശേഷിപ്പിക്കുന്നത് തന്നെപ്പോലുള്ളവര്‍ക്ക് അഭിമാനമാണെന്ന് സുരേഷ് ഗോപി എംപി. അങ്ങനെ കേള്‍ക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നും, ആ വിളി ഒരിക്കലും നിര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു.

പാവക്കുളം ക്ഷേത്രത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ യാത്രയുടെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു സുരേഷ് ഗോപി. അതേസമയം, അങ്ങനെ വിളിച്ച്‌ കളിയാക്കാന്‍ ശ്രമിക്കുന്നവരോട് പോയി ചാകാന്‍ പറയൂ എന്നും അദ്ദേഹം പറഞ്ഞു.

ഈ ബുള്‍ ജെറ്റ് സഹോദരന്മാരുടെ പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് മുന്‍പ് ഒരാള്‍ വിളിച്ചപ്പോള്‍ ഞാന്‍ ചാണകമല്ലേ, മുഖ്യമന്ത്രിയെ വിളിക്കൂഎന്നുപറയുന്ന ശബ്ദരേഖയും സുരേഷ് ഗോപിയുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.