Thursday, 15th May 2025
May 15, 2025

മീന്‍കുട്ട വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതിഷേധം ഇരമ്ബി, മത്സ്യത്തൊഴിലാളി സ്ത്രീകള്‍ റോഡ് ഉപരോധിച്ചു

  • August 16, 2021 12:44 pm

  • 0

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെയും പൊലീസിന്റെയും അനാവശ്യ പരിശോധനകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അഞ്ചുതെങ്ങില്‍ മത്സ്യത്തൊഴിലാളി സ്ത്രീകള്‍ റോഡ് ഉപരോധിച്ചു. നിരവധിപേര്‍ ഉപരോധത്തില്‍ പങ്കെടുത്തു. ആറ്റിങ്ങലില്‍ നഗരസഭാ ജീവനക്കാര്‍ റോഡുവക്കില്‍ കച്ചവടം ചെയ്തുകൊണ്ടിരുന്ന അല്‍ഫോന്‍സിയ എന്ന മത്സ്യത്തൊഴിലാളിയുടെ മത്സ്യം തട്ടിത്തെറിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഉപരോധം.

മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ മനുഷ്യച്ചങ്ങല തീര്‍ത്തിരുന്നു.

കഴിഞ്ഞയാഴ്ചയാണ് അല്‍ഫോന്‍സിയയുടെ നേര്‍ക്ക് ആറ്റിങ്ങള്‍ നഗരസഭാ ജീവനക്കാരുടെ അതിക്രമമുണ്ടായത്സംഭവത്തില്‍ നിലപാട് കടുപ്പിച്ച്‌ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് വി ഡി സതീശനും അല്‍ഫോന്‍സിയയുടെ വീട്ടിലെത്തിയിരുന്നു. അതേസമയം, ആരോപണ വിധേയരായ ജീവനക്കാര്‍ക്കെതിരെ നഗരസഭ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.